Wednesday, May 8, 2024
spot_img

മണിപ്പൂർ കലാപത്തിന്റെ റിപ്പോർട്ടിങ്ങിൽ മാദ്ധ്യമങ്ങൾ നിഷ്‌പക്ഷത പുലർത്തുന്നില്ല; വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നു – എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ

ദില്ലി : ദേശീയ,പ്രാദേശിക മാദ്ധ്യമങ്ങൾ മണിപ്പൂർ സംഘർഷം റിപ്പോർട്ട് ചെയ്യുന്ന രീതി വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി

“വസ്തുനിഷ്ഠവും വസ്തുതാധിഷ്ഠിതവുമായ റിപ്പോർട്ടിംഗിന് പകരം, വിഭജനത്തിനും അക്രമത്തിനും കാരണമാകുന്ന രീതിയിൽ, പക്ഷപാതപരമായ റിപ്പോർട്ടിങ്ങ് ഖേദകരമാണ്,” എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി.

സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിൽ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്, ഇത്തരം സെൻസിറ്റിവ് സാഹചര്യങ്ങളിൽ മാദ്ധ്യമങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നതിനാൽ മണിപ്പൂരിലെ നിലവിലെ പരിതസ്ഥിതിയിൽ സംഘർഷത്തിന്റെ റിപ്പോർട്ടിങ്ങിൽ പത്രപ്രവർത്തനത്തിന്റെ എല്ലാ പ്രൊഫഷണൽ മാനദണ്ഡങ്ങളും പാലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ എല്ലാ പത്രപ്രവർത്തകരോടും മാദ്ധ്യമ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

എല്ലാ എഡിറ്റർമാരും ന്യൂസ് റൂമുകളും റിപ്പോർട്ടർമാരും ഇനിപ്പറയുന്ന അംഗീകൃത പത്രപ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

  • വസ്തുതകൾ റിപ്പോർട്ടുചെയ്യുക,
  • ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുക
  • പക്ഷം പിടിക്കരുത്, വസ്തുതാപരമായി റിപ്പോർട്ട് ചെയ്യുക
  • സംഘർഷത്തിന്റെ വ്യാപനത്തിനോ വർദ്ധനവിനോ കാരണമായ റിപ്പോർട്ടുകൾ നൽകരുത്
  • അക്രമത്തിന് ആഹ്വാനം ചെയ്യരുത്
  • പ്രകോപനപരമായ വിശേഷണങ്ങൾ ഒഴിവാക്കുക
  • സ്റ്റീരിയോടൈപ്പുകൾ നിർമ്മിക്കുന്നത് ഒഴിവാക്കുക

Related Articles

Latest Articles