Thursday, May 16, 2024
spot_img

മീഡിയ വൺ രാജ്യസുരക്ഷയ്ക്ക് ഭീഷണിതന്നെ; ശക്തമായ തെളിവുകളുണ്ട്; സുപ്രീംകോടതിയിലെ കേന്ദ്ര സർക്കാരിന്റെ കടുത്ത നിലപാടിന് കാരണങ്ങളിതൊക്കെ ?

ദില്ലി: മലയാളം വാർത്താചാനലായ മീഡിയ വണ്ണിന് പ്രവർത്തിക്കാനുള്ള അനുമതി നൽകാനാവില്ലെന്നും ചാനൽ രാജ്യത്തിന് ഭീഷണിയാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സംപ്രേഷണ വിലക്കിന്റെ കാരണം മീഡിയവണ്ണിനെ അറിയിക്കേണ്ട കാര്യമില്ല. രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ ചാനല്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ രാജ്യസുരക്ഷയെ ബാധിക്കും. അതിനാല്‍ മുദ്രവെച്ച കവറില്‍ ഈ രേഖകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ദേശസുരക്ഷാ വിവരങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യന്‍ തെളിവ് നിയമ പ്രകാരം സര്‍ക്കാരിന് പ്രത്യേക അവകാശമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും വിവരങ്ങള്‍ സമര്‍പ്പിക്കാമെന്ന് വാര്‍ത്താവിതരണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മീഡിയ വണ്ണിന്റെ പല പ്രവർത്തനങ്ങളിലും നിയമവിരുദ്ധതയുണ്ട്. രഹസ്യാനേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംപ്രേഷണ വിലക്ക് നിര്‍ദേശിച്ചത്.

കഴിഞ്ഞ ജനുവരി 31നാണ് മീഡിയ വണ്ണിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ചാനലിന്റെ ലൈസെൻസ് പുതുക്കി നൽകാനുള്ള അപേക്ഷ ആഭ്യന്തര വകുപ്പിന്റെ സെക്യൂരിറ്റി ക്‌ളീയറൻസ് ലഭിക്കാത്തതു കാരണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തള്ളുകയായിരുന്നു. വിലക്കിനെതിരെ മീഡിയ വൺ സമർപ്പിച്ച ഹർജികൾ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം എടുത്തത്. ഇതേ മാതൃകയിൽ തെളിവുകൾ സുപ്രീംകോടതിക്കും നൽകാമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.

Related Articles

Latest Articles