Monday, April 29, 2024
spot_img

നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും; മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിയെ പീഡിപ്പിച്ചകേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ ഒമ്പത് മണിയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ പോലീസ് നിർദ്ദേശം നൽകി. തേവര പോലീസ് സ്‌റ്റേഷനിലാണ് ഹാജരാവേണ്ടത്. ഇന്നലെ നാട്ടിൽ തിരിച്ചെത്തിയ വിജയ്ബാബുവിനെ ഒമ്പത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യൽ നടന്നത് കൊച്ചി ഡിസിപിയുടെ സാന്നിധ്യത്തിലായിരുന്നു. ചോദ്യം ചെയ്യലിൽ വിജയ് ബാബു തന്റെ നിലപാടിൽ ഉറച്ച് നിന്നു. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധത്തിൽ മാത്രമാണ് ഏർപ്പെട്ടിരുന്നതെന്ന വാദം വിജയ് ബാബു പോലീസിന് മുന്നിൽ ആവർത്തിച്ചു. തന്റെ പുതിയ സിനിമയിൽ അവസരം നൽകാത്തതുകൊണ്ടാണ് ഇത്തരം പരാതിയെന്ന് വിജയ് ബാബു ആരോപിച്ചു.

വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിയ്‌ക്കും.കേസിൽ വ്യാഴാഴ്ച വരെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദർശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു. കോടതി ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതോടെയാണ് വിജയ് ബാബു തിരിച്ചെത്തിയത്.

Related Articles

Latest Articles