ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജില്‍ സുവിശേഷത്തിനെത്തിയ മതപരിവര്‍ത്തനസംഘത്തെ രോഗികള്‍ തടഞ്ഞ സംഭവത്തില്‍ വെല്ലുവിളിയുമായി യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കിടക്കുന്ന രോഗികള്‍ക്കിടയില്‍ ആണ് സംഘം സുവിശേഷവുമായി എത്തിയത്. രോഗികളുടെ പരാതിയെതുടര്‍ന്ന് സുവിശേഷത്തിനെത്തിയ സംഘത്തെ പോലീസും സുരക്ഷ വിഭാഗം ജീവനക്കാരും ചേര്‍ന്ന് തടഞ്ഞിരുന്നു.
സുവിശേഷത്തിനായി സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിച്ച പി.എം. കോശി എന്നയാളെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തില്‍പ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റംഗങ്ങള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു.
എന്നാല്‍ യുവതിയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് അസഭ്യമായ രീതിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അതെ സമയം ബിജെപി ഈ പോസ്റ്റിനെതിരെ പരാതി നല്‍കി.
കിടപ്പുരോഗികള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ ഇത്തരത്തിലെത്തുന്നവര്‍ നല്‍കിയിരുന്നതായി പറയപ്പെടുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സാമ്പത്തികം വാഗ്ദാനം ചെയ്യുന്ന സുവിശേഷ സംഘത്തിനായി വന്‍തോതിലാണ് പണമൊഴുക്കുന്നത്. മെഡിക്കല്‍ കോളേജ് സുപ്രണ്ടിനെ മറി കടന്ന് ചില കേന്ദ്രങ്ങള്‍ ഇവരെ സഹായിക്കുന്നതായും വിവരമുണ്ട്.
മെഡിക്കല്‍ കോളേജ് അടക്കമുള്ള സര്‍ക്കാര്‍ അശുപത്രികളിലെ സുവിശേഷ വേലയും മതപരിവര്‍ത്തനവും അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി വ്യക്തമാക്കി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകളാണ് ഇവരുടെ പ്രൊഫൈലില്‍ ഉടനീളം. ബിജെപി കോട്ടയം ജില്ലാ നേതൃത്വമാണ് പരാതി നല്‍കിയിരിക്കുന്നത്.

