Thursday, October 8, 2026

തൃശ്ശൂരിൽ പിപിഇ കിറ്റിട്ട് മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; കവര്‍ന്നത് 1.80 ലക്ഷം ; പ്രതി പിടിയില്‍

തൃശ്ശൂര്‍: ചാവക്കാട് ആശുപത്രി പടിയിൽ മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. കൊട്ടാരക്കര ‘കോട്ടത്തല രാജേഷ്’ എന്നറിയപ്പെടുന്ന കരിക്കത്ത് പുത്തൻവീട്ടിൽ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 1.80 ലക്ഷം രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. പിപിഇ കിറ്റിട്ടായിരുന്നു ഇയാൾ മോഷണം നടത്തിയത്.

കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറി മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകർത്തായിരുന്നു മോഷണം. മോഷണ ദൃശ്യങ്ങള്‍ മെഡക്കല്‍ ഷോപ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. മോഷണം നടന്ന് ഒരുമാസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രാജേഷെന്ന് പൊലീസ് പറഞ്ഞു. ചാവക്കാട് ആശുപത്രിപടിയിലെ വി കെയർ മെഡിക്കൽസിലാണ് മോഷണം നടന്നത്.

Related Articles

Latest Articles