പാലക്കാട്: ശ്രീകൃഷ്ണപുരത്ത് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ അശ്വിൻ രാജിനെയാണ് രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെ സി രാജന്റെയും, ശ്രീജയുടെയും മകനാണ് മരിച്ച അശ്വിൻ. മരണത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമല്ല.

