Monday, September 21, 2026

മീനാക്ഷി സുധീര്‍ മിസ് ടീന്‍ ഇന്റര്‍നാഷണല്‍ കേരള

ജയ്പൂര്‍- മീനാക്ഷി സുധീര്‍ മിസ് ടീന്‍ ഇന്റര്‍നാഷണല്‍ കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. സെപ്തംബര്‍ 30ന് ജയ്പൂരില്‍ നടക്കുന്ന മിസ് ടീന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ മീനാക്ഷി കേരളത്തെ പ്രതിനിധീകരിക്കും.തൃപ്പൂണിത്തുറ സ്വദേശിയാണ് മീനാക്ഷി സുധീര്‍.

തൃപ്പൂണിത്തുറ സൗത്ത് ഏഷ്യന്‍ ഹോട്ടലില്‍ നടന്ന ഫൈനലില്‍ 42 പെണ്‍കുട്ടികള്‍ പങ്കെടുത്തു. സെന്റ് തെരേസാസ് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. ബിപിസിഎല്‍ ഉദ്യോഗസ്ഥനായ സുധീറിന്റെയും രാഖിയുടെയും മകളാണ്. മിസ് കൊച്ചി (2018), മിസ് ട്രാവന്‍കൂര്‍ (2019) എന്നീ പട്ടങ്ങളും മീനാക്ഷി സുന്ദര്‍ നേടിയിട്ടുണ്ട്.

മിസ് ടീന്‍ ഇന്റര്‍നാഷണല്‍ കേരളത്തില്‍ നടത്തുന്നത് ഇതാദ്യമായാണ്. ഗ്ലാമാനന്ദ് സൂപ്പര്‍ മോഡല്‍ ഇന്ത്യയാണ് പരിപാടിയുടെ സംഘാടകര്‍. ജയ്പൂര്‍ ഫിനാലെയിലെ വിജയി മിസ് ടീന്‍ ഇന്റര്‍നാഷണലില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

Related Articles

Latest Articles