Friday, September 18, 2026

വിശ്വകര്‍മ്മജര്‍ക്കെതിരായ വിവാദ പരാമർശം. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആലങ്കോട് ലീലാകൃഷ്ണനും മാതൃഭൂമിക്കുമെതിരെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം- വിശ്വകര്‍മ്മജര്‍ക്കെതിരായ വിവാദ പരാമർശത്തില്‍ ആലങ്കോട് ലീലകൃഷ്ണനും മാതൃഭൂമിക്കുമെതിരെ വക്കീൽ നോട്ടീസയച്ചു. 2019 സെപ്റ്റംബർ 15ന് മാതൃഭൂമി ദിനപത്ര വാരാന്ത്യപതിപ്പിൽ എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ “ഇവർ പുഴ പോലെ ഒഴുകി മറഞ്ഞവർ ” എന്ന ലേഖനത്തിൽ ഉളിയന്നൂർ തച്ചനെ ക്രിസ്ത്യാനിയാക്കി ചിത്രീകരിച്ചുവെന്നാണ് പരാതി.

ഇതാണ് വക്കീൽ നോട്ടീസയക്കാൻ കാരണം.തച്ചുശാസ്ത്ര പണ്ഡിതനും വിശ്വകർമ്മ സമുദായത്തിന്റെ ആരാധ്യ പുരുഷനും അനിഷേധ്യ ഗുരുവുമായ പെരുന്തച്ചനെ മറ്റു മതക്കാരനാക്കിയത് ഹൈന്ദവ ജനതയുടെ മനോവിഷമത്തിനിടയാക്കിതായി അഡ്വ.സതീഷ് ടി പത്മനാഭൻ പറഞ്ഞു. വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്തിയ വിവാദ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലങ്കിൽ 10 കോടി വീതം രണ്ട് കൂട്ടരും നഷ്ടപരിഹാരം നൽകണമെന്നും വക്കീല്‍ നോട്ടീസിൽ പറയുന്നു.

Related Articles

Latest Articles