Tuesday, September 22, 2026

വിവാഹവും ഇനി ഹൈടെക്ക്; മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യ ഉപയോ​ഗിച്ച്‌ വിവാഹം നടത്തി ദമ്പതികൾ; വൈറലായി വിഡിയോകളും ചിത്രങ്ങളും

ഇനി വിവാഹവും ഹൈടെക്ക്. പുത്തൻ സാങ്കേതികവിദ്യയായ മെറ്റാവേഴ്സ് സാങ്കേതിക വിദ്യയിൽ വിവാഹം നടത്തി ദമ്പതികൾ(A Tamil Nadu Couple’s Wedding Reception In Metaverse). തമിഴ്നാട്ടിലെ ശിവലിംഗപുരത്ത് ആണ് സംഭവം. ദിനേഷ് എസ് പിയുടേയും ജനകനന്ദിനി രാമസ്വാമി എന്നീ ദമ്പതികളുടെ വിവാഹമാണ് ഹൈടെക്ക് ആയി നടന്നത്. വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ ചെറുഗ്രാമമായ ശിവലിംഗപുരത്ത് വെച്ചാണ് വിവാഹം നടന്നതെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വെര്‍ച്വല്‍ ലോകത്ത് വച്ച്‌ വിവാഹത്തില്‍ ഒന്നിക്കാനായി. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വിവാഹച്ചടങ്ങുകള്‍ക്ക് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവന്നതോടെയാണ് നാട്ടില്‍വച്ച്‌ കുറച്ചുപേരെ പങ്കെടുപ്പിച്ച്‌ വിവാഹം നടത്താനും റിസപ്ഷന്‍ വെര്‍ച്വലായി മെറ്റാവേഴ്‌സില്‍ വെച്ച്‌ നടത്താനും ഇവര്‍ തീരുമാനിച്ചത്.

വെര്‍ച്വല്‍ റിയാലിറ്റിയും ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്ന ഒരു ത്രിഡി ലോകമാണ് മെറ്റാവേഴ്‌സ്. ഇവിടെ ഓരോരുത്തര്‍ക്കും സ്വന്തമായി അവതാറുകള്‍ ഉണ്ടാകും. മെറ്റാവേഴ്‌സില്‍ പ്രവേശിക്കുന്നവര്‍ക്ക് അനുബന്ധ ഉപകരണങ്ങളുടെ സഹായത്തോടെ മറ്റുള്ളവരെ കാണാനും പരസ്പരം സംസാരിക്കാനും കഴിയും. ഐഐടി മദ്രാസിലെ പ്രൊജക്‌ട് അസിസ്റ്റന്റ് ആണ് ദിനേശ്. കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം. ടാര്‍ഡി വേഴ്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പ് ആണ് മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ റിസപ്ഷന്‍ നടത്തുന്നതിനുള്ള മെറ്റാവേഴ്‌സ് നിര്‍മിച്ചെടുത്തത്.

Related Articles

Latest Articles