കണ്ണൂർ: ചെറുപുഴയിൽ സ്വകാര്യ ബസിൽ നഗ്നതാ പ്രദർശനം. ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് മധ്യവയസ്‌കനായ ഒരാളുടെ നഗ്നത പ്രദർശനം നടന്നത്. ചെറുപുഴ ബസ് സ്റ്റാൻഡിൽ തളിപ്പറമ്പിലേക്ക് അടുത്ത ട്രിപ്പ് പോകാനായി കാത്തുകിടന്ന ബസിലാണ് സംഭവം.ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്ത് യുവതി മാത്രമാണ് ബസിലുണ്ടായിരുന്നത്.യുവതിക്ക് എതിർ വശത്തുള്ള സീറ്റിൽ മാസ്‌ക് ധരിച്ചെത്തിയ മധ്യവയസ്‌കനാണ് നഗ്നതാ പ്രദർശനം നടത്തിയത്.എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് യുവതി പിന്നീട് സമൂഹ മാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.
പൊതു ഇടങ്ങളിൽ ഇതേ രീതിയിൽ നഗ്നതാ പ്രദർശനം നടത്തുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന നന്ദിത എന്ന യുവതിക്ക് നേരെ മോശം പ്രവൃത്തി ഉണ്ടായി.ബസില്‍ മോശമായി പെരുമാറുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ച്യ്തുവെന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് യുവതി സമൂഹമാദ്ധ്യമത്തില്‍ വീഡിയോയും പങ്കുവെച്ചിരുന്നു.ബസ് ജീവനക്കാരാണ് പ്രതിയായ സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈ മാറിയത്.

