Monday, September 21, 2026

മൈഗ്രേൻ ആണോ? ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ

മൈഗ്രേന്‍ “വെറുമൊരു തലവേദനയല്ല”. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം.

ഏത് പ്രായത്തില്‍ വേണമെങ്കിലും മൈഗ്രേന്‍ ആരംഭിക്കാം. എന്നാല്‍, സാധാരണയായി കൗമാരപ്രായത്തില്‍ ആരംഭിക്കുകയും 30 കളില്‍ എത്തുമ്ബോള്‍ പാരമ്യത്തിലെത്തുകയും തുടര്‍ന്നുവരുന്ന ദശകങ്ങളില്‍ ഇടവേളകള്‍ക്ക് ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്. മൈഗ്രേൻ ഒരു പരിധിവരെ കുറയ്ക്കാൻ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ.

1 യോഗ ചെയ്യുന്നത് ശരീരത്തിൽ എല്ലാ വിധത്തിലും ആരോഗ്യപരമാണ്. യോഗ ചെയ്യുന്നത് ഉത്കണ്ഠ കുറയ്ക്കാനും, വിഷാദം മാറാനും, ശരീരത്തെ റിലാക്‌സ് ചെയ്യിക്കാനും ഒക്കെ സഹായിക്കാറുണ്ട്. അതുപോലെ തന്നെ മൈഗ്രേൻ വരുന്ന ഇടവേളകൾ കൂട്ടാനും വേദനയുടെ തീവ്രത കുറയ്ക്കാനും യോഗ സഹായിക്കും.

2 ഇഞ്ചി തലവേദന കുറയ്ക്കാനും സഹായിക്കും.

3 പെപ്പർമിന്റ് ഓയിലിലെ മെന്തോൾ തലവേദന കുറയ്ക്കാൻ സഹായിക്കും. ഇത് നെറ്റിയിൽ പുരട്ടുന്നത് മൈഗ്രേൻ മൂലം ഉണ്ടാകുന്ന വേദന, ശർദി, വെളിച്ചം കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ഒക്കെ കുറയ്ക്കാൻ സഹായിക്കും.

4 അക്യൂപ്രഷർ ഗുരുതരമായ തലവേദനകളും മറ്റ് ശരീര വേദനകളും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്

5 ലാവണ്ടർ ഓയിൽ മണപ്പിക്കുന്നതും പുരട്ടുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും.

Related Articles

Latest Articles