Wednesday, May 22, 2024
spot_img

പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ഒരു വര്‍ഷത്തിനകം:മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്തിനായി പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ഒരു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പാലുല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തമായി കഴിഞ്ഞിട്ടുണ്ട്.മിച്ചം വരുന്ന പാല്‍ പൊടിയാക്കി മാറ്റാനാണ് ഫാക്ടറി സ്ഥാപിക്കുന്നത്. മില്‍മയുടെ നേതൃത്വത്തിലാണ് ഫാക്ടറി സ്ഥാപിതമാകുക. നിലവില്‍ മിച്ചം വരുന്ന പാല്‍ പൊടിയാക്കാന്‍ അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്തിന് സ്വന്തം ഫാക്ടറി വന്നാല്‍ അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം വിപുലമാക്കും. പനീര്‍ നിര്‍മാണ യൂനിറ്റിനും മില്‍മയ്ക്ക് പദ്ധതിയുണ്ട്.ക്ഷീര വികസന മേഖലയിലേക്കു വലിയ തോതില്‍ ചെറുകിട സംരംഭങ്ങള്‍ വരുന്നുണ്ട്. യുവാക്കളടക്കമുള്ളവര്‍ ഈ മേഖലയോടു വലിയ താത്പര്യം കാണിക്കുന്നുണ്ട്. ഇങ്ങനെയെത്തുന്നവര്‍ക്കു മൃഗസംരക്ഷണ മേഖലയെക്കുറിച്ചും മൃഗ പരിപാലനം, വ്യവസായം തുടങ്ങിയവയിലും മികച്ച പരിശീലനം നല്‍കേണ്ടതുണ്ട്. സെന്റര്‍ ഓഫ് എക്സലന്‍സ് പോലുള്ള സ്ഥാപനങ്ങള്‍ ഇതു ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു

Related Articles

Latest Articles