Friday, May 17, 2024
spot_img

ചെടികള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉല്‍പ്പന്നം;കേരള കാര്‍ഷിക സ്റ്റാര്‍ട്ടപ്പിന് ദേശീയ പുരസ്‌കാരം

കാസര്‍ഗോഡ്: കാര്‍ഷിക സ്റ്റാര്‍ട്ടപ്പായ സെന്റ് ജൂഡ്‌സിന് ദേശീയ യുവ പുരസ്‌കാരം . കാര്‍ഷിക മേഖലയിലെ സാമൂഹിക ഉന്നമനത്തിനുള്ള സേവനങ്ങള്‍ പരിഗണിച്ചാണ് കേന്ദ്രയുവജനകാര്യ വകുപ്പ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും മെഡലും ഉള്‍പ്പെടുന്നതാണ് പുരസ്താരം. കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാരം നല്‍കിയത്.

ചെടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും രോഗം വരാതെ തടയാനും സഹായിക്കുന്ന ജൈവിക ഉല്‍പ്പന്നമാണ് സെന്റ് ജൂഡ്‌സ് വികസിപ്പിച്ചത്. ഈ വിഭാഗത്തില്‍ പത്ത് സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞടുത്തിരുന്നത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഏക സ്റ്റാര്‍ട്ടപ്പാണിത്. കര്‍ണാടകയിലും സംസ്ഥാനത്തുമായി ആയിരം ഹെക്ടര്‍ കൃഷിഭൂമിയില്‍ സെന്റ് ജൂഡ്‌സിന്റെ ഉല്‍പ്പന്നമാണ് ഉപയോഗിക്കുന്നത്. ഇത് മറ്റഅ സംസ്ഥാനങ്ങൡലേക്ക് കൂടി വ്യാപിപ്പിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ 2021 നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിന്റെ അന്തിമഘട്ടത്തിലുളള സ്റ്റാര്‍ട്ടപ്പിന് രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പിന്തുണയുണ്ട്.

Related Articles

Latest Articles