കൊളംബോ:ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറിയ പ്രക്ഷോഭകര്‍ അവിടെ നിന്ന് ദശലക്ഷക്കണക്കിന് രൂപ കണ്ടെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രക്ഷോഭകര്‍ വസതിയില്‍ നിന്ന് കണ്ടെടുത്ത കറന്‍സി എണ്ണുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.കണ്ടെടുത്ത നോട്ടുകള്‍ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടര്‍ന്നാണ് ഇവിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.ഇന്നലെ പ്രക്ഷോഭക്കാര്‍ പ്രസിഡന്റ് ഗോട്ടബയ രാജ്പക്സെയുടെ കൊട്ടാരവും ഓഫീസും കയ്യേറിയിരുന്നു.ര്രാജപക്സെ രാജി വെക്കണമെന്ന് ആവശ്യത്തില്‍ ഉറച്ച് നിന്നുകൊണ്ടാണ് രണ്ട് മാസമായി ആളുകള്‍ പ്രതിഷേധിക്കുന്നത്.
രാജ്യത്ത് നിന്നും പ്രസിഡന്റ് യുദ്ധക്കപ്പലില്‍ കയറി നാട് വിട്ടുവെന്നാണ് ലഭിക്കുന്ന വിവരം.വാരാന്ത്യ പ്രതിഷേധമുണ്ടാകുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ഇദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.അതേസമയം,ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലില്‍ ലഗേജുകള്‍ കയറ്റുന്ന വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
ഈ സ്യൂട്ട്കേസുകള്‍ രാജപക്സെയുടേതാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.
കൊളംബോ തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ മൂന്ന് പേര്‍ ഭാരിച്ച ലഗേജുകള്‍ കയറ്റുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. എസ്എല്‍എന്‍എസ് സിന്ദുരലയിലും, എസ്എല്‍എന്‍എസ് ഗജബാഹുവിലുമായിട്ടാണ് രാജപക്സെ കുടുംബാംഗങ്ങള്‍ രാജ്യം വിട്ടതെന്നാണ് ന്യൂസ് 1 ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഔദ്യോഗിക വസതിയില്‍ നിന്ന് പ്രസിഡന്റ് ആംബുലന്‍സില്‍ രക്ഷപ്പെട്ടു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് ഇന്നലെ രാവിലെ പ്രസിഡന്റിന്റെ വസതി കയ്യേറിയത്.ഗോതബയയുടെ കൊളംബോയിലെ ഓഫീസും പ്രതിഷേധക്കാര്‍ കൈയേറി

