Thursday, May 16, 2024
spot_img

ഗോവ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; കൂടുതൽ കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എന്ന് സൂചന;ഏഴ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നു

ഗോവയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്‍ പ്രതിസന്ധി. ഏഴ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമസഭാ സമ്മേളനത്തിന് ഒരു ദിവസം മുമ്പ് ചേര്‍ന്ന യോഗത്തില്‍ നിന്നാണ് പാര്‍ട്ടി എം എല്‍ എമാര്‍ വിട്ടുനിന്നിരിക്കുന്നത്.

ഇവരില്‍ പലരും ബി ജെ പിയുമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിയമസഭയുടെ രണ്ടാഴ്ചത്തെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണ് എന്ന് വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് പ്രതികരിച്ചു.

ഭരണകക്ഷിയായ ബി ജെ പിയാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് പട്കര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതില്‍ ദിഗംബര്‍ കാമത്ത് അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് നിഷേധിച്ചു.

Related Articles

Latest Articles