തൃശൂര്‍: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളെ ചികിൽസിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തൃശൂരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
കൊറോണ ബാധിച്ച് മരിച്ചയാളെ ചികില്‍സിച്ച മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന 11 വിദ്യാര്‍ഥിനികളാണ് ഇന്നലെ തൃശൂരിലെത്തിയത്. ഇതിലൊരാള്‍ക്ക് പനി ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് ബാധ സംശയിച്ച് ചികില്‍സയിലുണ്ടായിരുന്നവരില്‍ ശനിയാഴ്ച ലഭിച്ച 25 പേരുടെ ഫലവും നെഗറ്റീവ് ആണ്. 23 സാമ്ബിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്. 1822 പേരാണ് ആകെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 60 പേര്‍ വിവിധ ആശുപത്രികളിലുണ്ട്. 24പേരെ ആശുപത്രികളില്‍ നിന്ന് വിട്ടയച്ചു.

