Friday, May 31, 2024
spot_img

വീണ്ടും മഅ്ദനിയെ നെഞ്ചോട് ചേർത്ത് സിപിഎം!!! ലക്ഷ്യം ഇതോ ?

രാജ്യദ്രോഹിയെ പിന്തുണച്ച് ഇടത് മന്ത്രി; ഇടതുപക്ഷം രാജ്യദ്രോഹികൾക്കൊപ്പമെന്നു സോഷ്യൽ മീഡിയ | CPM

ബോംബ് സ്‌ഫോടനക്കേസിൽ തടവിൽ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ജാമ്യമോ, വിചാരണയോ, ചികിത്സയോ നല്‍കാതെ സ്റ്റാന്‍ സ്വാമിയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ പാപക്കറയില്‍നിന്ന് ഭരണകൂടത്തെപ്പോലെ നീതിപീഠങ്ങള്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും ഭരണകൂടം മഅ്ദനിയേയും അത്തരത്തില്‍ ഒരാളാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജനാധിപത്യ പൗരാവകാശ സമൂഹങ്ങള്‍ രംഗത്തുവരണമെന്നും ജി ആര്‍ അനില്‍ ആവശ്യപ്പെട്ടു. കേരള സിറ്റിസണ്‍ ഫോറം സംഘടിപ്പിച്ച മഅ്ദനി ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

‘ജനങ്ങളുടെ അനുശോചനമല്ല ദയയും നീതിയുമാണ് പ്രതീക്ഷിക്കുന്നത്. ജയിലുകളില്‍ നഷ്ടപ്പെടുന്ന ജീവിതങ്ങള്‍ക്ക് ആര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനാകുക. വിയോജിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന അപകടകരമായ പ്രവണത അലങ്കാരമാക്കിയ ഭരണകൂടമാണ് രാജ്യത്തുള്ളത്. മഅ്ദനിയുടെ മോചനം അനിവാര്യതയാണ്. അതില്‍ രാഷ്ട്രീയമില്ല. വിചാരണ പോലും നടത്താതെ അടിസ്ഥാനാവകാശങ്ങള്‍ നിഷേധിച്ച്‌ തടവിലിടുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്’- അനില്‍ പറഞ്ഞു.

അതേസമയം കേരളത്തിലേക്ക് പോകാൻ അനുമതി തേടി അബ്ദുൽ നാസർ മഅദനി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കർണാടക സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് നടപടി. കേസ് വിചാരണഘട്ടത്തിലെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കർണാടകം സുപ്രീംകോടതിയിൽ അറിയിച്ചു. ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് കർണാടകത്തിന്റെ വാദം അംഗീകരിച്ചുകൊണ്ട് മഅദനിയുടെ ഹർജി തള്ളുകയായിരുന്നു. ബെംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും മഅദ്നി ആവശ്യപ്പെട്ടിരുന്നു.

ബം​ഗളൂരു സ്‌ഫോടനക്കേസിലാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി വേണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബെംഗളൂരുവില്‍ കഴിയുകയാണ് അ​ദ്ദേഹം. ജാമ്യവ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചാണ്​ താന്‍ കഴിയുന്നതെന്നും ഒട്ടനവധി രോഗങ്ങള്‍ മൂലം വലിയ പ്രയാസം നേരിടുന്നുവെന്നും ഹർജിയിൽ പറഞ്ഞു. അടുത്തിടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം സര്‍ജറിക്ക് വിധേയമായി. കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ വിചാരണ നടപടിക്രമങ്ങള്‍ നീളാനുള്ള സാധ്യതയുണ്ട്​. തന്‍റെ സാന്നിധ്യം ആവശ്യമില്ലാതെ ഇനിയുള്ള വിചാരണ നടപടിക്രമങ്ങള്‍ തുടരാൻ കഴിയും. ആവശ്യമാകുമ്പോഴൊക്കെ കോടതിയില്‍ ഹാജരാകും. രോഗിയായ പിതാവിനെ സന്ദര്‍ശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles