Sunday, May 5, 2024
spot_img

തർക്കം പിന്നീട് പ്രണയമായി; പഞ്ചാബിൽ മന്ത്രി–ഐപിഎസ് പരിണയം; ജീവിതത്തിൽ കൈപിടിക്കാൻ ഹർജോത് സിങ്ങും ജ്യോതി യാദവും

ചണ്ഡിഗഡ് : പഞ്ചാബിൽ മന്ത്രിയും ഐപിഎസ് ഉദ്യോഗസ്ഥയും ജീവിതത്തിൽ ഒന്നിക്കുന്നു . ആം ആദ്മി മന്ത്രി ഹർജോത് സിങ് ബെയ്ൻസും ഐപിഎസ് ഉദ്യോഗസ്ഥ ജ്യോതി യാദവും തമ്മിലുള്ള പരിണയം മാർച്ച് അവസാനത്തോടെ നടക്കും . കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു.

ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാലയിൽനിന്ന് 2014ൽ എൽഎൽബി ബിരുദധാരിയായ ഹർജോത്‌ 2018ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് രാജ്യാന്തര മനുഷ്യാവകാശ നിയമത്തിൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥയായ ജ്യോതി നിലവിൽ മാൻസ ജില്ലയിലെ പൊലീസ് സൂപ്രണ്ടന്റാണ്.

കഴിഞ്ഞ വർഷം എഎപി എംൽഎയുമായുണ്ടായ തർക്കത്തെ തുടർന്ന് ജ്യോതി വാർത്തകളിൽ ഇടം നേടിയിരുന്നു.ആം ആദ്മി പാർട്ടിയുടെ ലുധിയാന സൗത്ത് എം.എൽ.എ രജീന്ദർപാൽ കൗർ യാദവിനെ അറിയിക്കാതെ മണ്ഡലത്തിൽ പരിശോധന നടത്തിയതിനു ഇവരുമായി ജ്യോതി കൊമ്പ് കോർത്തിരുന്നു. ഇതിനു പിന്നാലെയാണ് എഎപി മന്ത്രിയുമായുള്ള വിവാഹവാർത്ത പുറത്തു വന്നത്.

Related Articles

Latest Articles