Friday, April 26, 2024
spot_img

വിജയ കുതിപ്പ് തുടർന്ന് രണ്‍ബീര്‍ കപൂറിന്റെ ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍

രണ്‍ബിര്‍ കപൂര്‍ നായകനായ പുതിയ ചിത്രമാണ് ‘തൂ ഝൂതി മേയ്‍ൻ മക്കാര്‍’. ലവ് രഞ്ജൻ ആണ് ചിത്രത്തിൻറെ സംവിധായകൻ. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം വിജയയാത്ര തുടരുകയാണ്. ഇതൊരു റൊമാന്റിക് കോമഡി ചിത്രമാണ്. ചിത്രത്തിൻറെ കളക്ഷൻ 70.24 കോടിയിലെത്തിനിൽക്കുകയാണ്.

ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന മറ്റു താരങ്ങൾ. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജൻ, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ നിന്നും ചിത്രത്തിന്  ലഭിക്കുന്നത്.

Related Articles

Latest Articles