Sunday, May 5, 2024
spot_img

മന്ത്രി കെ. രാധാകൃഷ്ണനും വധഭീഷണി; സന്ദേശമെത്തിയത് എസ് സി-എസ് ടി ഫണ്ട് തട്ടിപ്പ് അന്വേഷണം പുരോഗമിക്കുന്നതിനിടെ… ; കാച്ചാണി സ്വദേശിക്കെതിരെ പരാതി

തിരുവനന്തപുരം: എസ് സി-എസ് ടി ഫണ്ട് തട്ടിപ്പ് അന്വേഷണം പുരോഗമിക്കുന്നതിനിടെ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന് വധഭീഷണി. മന്ത്രിയുടെ ഓഫീസിലെ ലാൻഡ് ഫോണിൽ വിളിച്ചാണ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.’പട്ടികജാതി വകുപ്പിലെ അഴിമതി’ അന്വേഷിക്കാൻ നടപടി എടുത്തതോടെയാണ് ഈ ഭീഷണി തനിക്ക് വന്നത് എന്ന മന്ത്രി പ്രതികരിച്ചു. എന്തായാലും വധഭീഷണി നേരിട്ട സംഭവത്തിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. അതിനിടെ തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫിസിൽ ലാൻഡ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിതെന്ന് ഓഫിസ് അധികൃതർ കണ്ടെത്തി. ഇടനിലക്കാരനായി നിന്ന് ഇയാൾ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാൾക്കെതിരെ പരാതി നൽകിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാർ പാവങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും കെ രാധാകൃഷ്‌ണൻ ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസിലേക്ക് വധഭീഷണി സന്ദേശമെത്തിയത്.

എസ് സി-എസ് ടി വകുപ്പിലെ ഫണ്ടുകൾ തട്ടിയെടുത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, എസ് സി-എസ് ടി ഫണ്ട്‌ തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണസംഘം ഇന്ന് ദില്ലിയിലേക്ക് പോകും. രാഹുലിന്‍റെ ലാപ്‌ടോപ്പ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവെടുപ്പ്‌ നടത്താനുമാണ്‌ നീക്കമെന്ന് അന്വേഷണം വ്യക്തമാക്കി. ലാപ്‌ടോപ്പിൽ സാമ്പത്തിക ഇടപാടുകളുടെ നിർണായക വിവരങ്ങളുണ്ടെന്നാണ്‌ പ്രാഥമികനിഗമനം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles