തൃശൂർ: അക്രമ രാഷ്ട്രീയവും ക്രമസമാധാന പ്രശ്നങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ.
രാഷ്ട്രീയ നേതൃത്വം ഈ വസ്തുത തിരിച്ചറിയണം. കേവല രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി മാത്രം പ്രശ്നങ്ങളെ അവലോകനം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി രാജീവ് ചന്ദ്രശേഖർ.
അതേസമയം കേന്ദ്ര ഐടി സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖർ കേരളത്തിലെത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്ത്രിക്ക് ബിജെപി നേതാക്കൾ സ്വീകരണം നൽകി. ഗുരുവായൂർ ക്ഷേത്രത്തിലും മമ്മിയൂർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.
കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ കൊച്ചിയിലെ എൻപിഒഎൽ വൈകീട്ട് മന്ത്രി സന്ദർശിക്കും. നാളെ കൊച്ചി കളമശ്ശേരിയിലെ സ്റ്റാർട്ടപ്പ് വില്ലേജിൽ പുതിയ ഐടി സംരംഭകരുമായി കൂടിക്കാഴ്ച നടത്തും.
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ പരിപാടിയിലും പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് ടെക്നോപാർക്കിലും ഐടി സംരംഭകരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും.
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…