Tuesday, December 30, 2025

പ്രായപൂർത്തിയാകാത്ത മകളെ ബലാംത്സംഗം ചെയ്ത് ഗർഭിണിയാക്കി; രണ്ടാനച്ഛനായ പ്രതിക്ക് 62 വർഷം കഠിന തടവ്

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത മകളെ ബലാംത്സംഗം ചെയ്ത് ഗർഭിണിയാക്കിയ രണ്ടാനച്ഛനെ 62 വർഷം കഠിന തടവിന് വിധിച്ച് കോടതി. ഭാര്യയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകളെയാണ് ഇയാൾ ബലാംത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്. ഇയാൾ പെൺകുട്ടിയെ നിരവധി തവണ തട്ടികൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പോലീസിന് നേരെ പ്രതി ബോംബെറിയുകയും തുടർന്ന് രക്ഷപ്പെടുകയുമായിരുന്നു.

2021ൽ കഴക്കൂട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് പ്രതി പിടിയിലാവുകയായിരുന്നു.. തിരുവനന്തപുരം പോക്സോ കോടതിയിലാണ് വിചാരണ പൂർത്തിയായി പ്രതിയെ ശിക്ഷിച്ചത്. പോക്സോ, വധശ്രമം, സ്ഫോടക വസ്തു ഉപയോഗം, തട്ടികൊണ്ടുപോകൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്

Related Articles

Latest Articles