Sunday, September 20, 2026

ലഖിംപൂർഖേരിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

ദില്ലി: ലഖിംപൂർഖേരിയിൽ സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിലാണ് ദാരുണ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ഇവരുടെ ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികൾ ഏറ്റെടുത്തിട്ടുണ്ട്.

Related Articles

Latest Articles