Saturday, May 18, 2024
spot_img

ന്യൂനപക്ഷ മോർച്ചയുടെ “ഫീൽ ഗുഡ്” ന്യൂനപക്ഷ മാർച്ചിന് തലസ്ഥാനത്ത് സമാപനം: ക്രൈസ്തവ സഭാ മേലദ്ധ്യക്ഷൻമാരെ കണ്ട് ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിശദീകരിച്ചു

തിരുവനന്തപുരം- നരേന്ദ്രമോദി സർക്കാരിൻ്റെ പത്തു വർഷത്തെ ന്യൂനപക്ഷ ക്ഷേമത്തിൻ്റെ പ്രചാരണ ഭാഗമായി ന്യൂനപക്ഷ മോർച്ച നടത്തിയ ദ്വിദിന “ഫീൽ ഗുഡ്” ന്യൂനപക്ഷ മാർച്ച് തലസ്ഥാനത്ത് സമാപിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻ്റ് ജിജി ജോസഫിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയായിരുന്നു മാർച്ച്.

കർദിനാൾ മാർ ബസേലിയോസ് കത്തോലിക്കാബാവയുടെ അനുഗ്രഹ ആശിർവാദത്തോടുകൂടി ആരംഭിച്ചമാർച്ചിൽ ബിഷപ്പ് മാർ തോമസ് ജെ നെറ്റോ, ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അഭിവന്ദ്യ സിൽവാനിയോസ് തിരുമേനി, വികാരി ജനറൽ യൂജിൻ പെരേര, സെൻറ് ലൂർദ് മാതാ ചർച്ച് ഫാദർ മോർലി കൈതപ്പറമ്പിൽ, പൂന്തുറ സെൻതോമസ് ചർച്ച് വികാരി ഫാദർ ഡാർവിൻ പീറ്റർ, സെൻറ് പീറ്റേഴ്സ് ചർച്ച് അഞ്ചുതെങ്ങ് വികാരി ഫാദർ ലുസിയാന്‍ തോമസ്, സെൻറ് ഇഗ്നേഷ്യസ് ലയോള ചർച്ച് പുത്തൻതോപ്പ് ഫാദർ മാത്യു ലോറൻസ്, സെൻമേരീസ് മഗ്ദലനാ ചർച്ച് പള്ളിത്തുറ വികാരി തോമസ് അലക്സ്, സെൻതോമസ് ചർച്ച് വേളി ഫാദർ ലെനിൻ ഫെർണാണ്ടസ്, സെൻതോമസ് ചർച്ച് കൊച്ചുവേളി ഫാദർ ടോണി, മാദിരെദേവുസ് ചർച്ച് വെട്ടുകാട് ഫാദർ സോജൻ, സെൻ്റ് ഗുഡ്ചർച്ച് വിഴിഞ്ഞം വികാരി ഫാദർ നിക്കോളാസ്, അത്മായ നേതാവായ ബേസിൽ വെട്ടുകാട് എന്നിവരെ കണ്ട് ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിശദീകരിച്ചു.

ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസഫ് പടമാടൻ, ബിജു മാത്യു, സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, സ്റ്റേറ്റ് മീഡിയ സെൽ കൺവീനർ സാബു ഉരുപ്പക്കാടൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോളി ജോസഫ്, വിനോദ് ജോൺ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് തിരുവല്ലം ടെന്നീസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗ്രീനു മാത്യു, അഡ്വ. സക്കീർ ഹുസൈൻ, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ അലക്സ് തോമസ് എന്നിവർ പങ്കെടുത്തു

Related Articles

Latest Articles