ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ‘മിസ’ നാടകത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നു. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് തിയേറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക പ്രതികരിച്ചു. അടിയന്തരാവസ്ഥ, ഫാസിസം, ഭരണകൂട ഭീകരത തുടങ്ങിയ വിഷയങ്ങളാണ് നാടകം സംസാരിക്കുന്നതെന്നും വിവാദങ്ങൾക്കിടയിലും നാടകവുമായി ശക്തമായി മുന്നോട്ട് പോകുമെന്നും ചിന്നൂസ് ചിലങ്ക വ്യക്തമാക്കി. നാടകത്തിനെതിരായ വിമർശനങ്ങളും ശശികല ടീച്ചറുടെ പ്രതികരണവും ഉൾപ്പെടെ വിഷയത്തിൽ കൂടുതൽ ചർച്ചകൾ സജീവമാണ്.#misa #chinnuschilanka #dyfi #dyfistateconference #malayalamnews #keralanews #drama controversy #politicalnews #theatre #keralapolitics #latestnews

