Monday, May 20, 2024
spot_img

ജനപ്രീതിയിൽ വീണ്ടും മോദി ഒന്നാമത് തന്നെ; ചരിത്ര നേട്ടവുമായി പ്രധാനമന്ത്രി

ലോകത്തിലെ ജനപ്രിയ നേതാക്കളുടെ പട്ടികയില്‍ ഒന്നാമനായി വീണ്ടും നരേന്ദ്ര മോദി.
ഇന്ത്യയില്‍ മാത്രമല്ല ലോകത്തുടനീളം തനിക്ക് ജനപ്രീതിയുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. യുഎസ് ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ മോണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയിലാണ് നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തിയത്.

13 ലോകനേതാക്കളുടെ പട്ടികയില്‍ 72 ശതമാനം പിന്തുണ നേടിയാണ് മോദി ഒന്നാമതെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, തുടങ്ങിയ പ്രമുഖരായ നിരവധി ലോകനേതാക്കളെ പിന്നിലാക്കിയാണ് മോദിയുടെ നേട്ടം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 41% റേറ്റിംഗുമായി ആറാം സ്ഥാനത്തും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ 41% എട്ടാം സ്ഥാനത്തും, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ ഒമ്പതാം സ്ഥാനത്തുമാണ് ജനപ്രിയ നേതാക്കളുടെ പട്ടികയിലുള്ളത്.

മെക്സിക്കോ പ്രസിഡന്റ് ഒബ്രഡോര്‍ 64% ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി 57% ഫ്യൂമിയോ കിഷിദ 47% ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 42% ഇങ്ങനെയാണ് മറ്റ് നേതാക്കളുടെ റേറ്റിംഗ്. ഓരോ രാജ്യങ്ങളിലെയും മുതിര്‍ന്ന പൗരന്മാരിലാണ് സര്‍വേ നടത്തിയത്

Related Articles

Latest Articles