Wednesday, September 23, 2026

കാണാതായ മധ്യവയസ്കനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

കാസര്‍​ഗോഡ്: ജില്ലയിൽ ദേലമ്പാടി കൊട്ടയാടിയില്‍ കാണാതായ മധ്യവയസ്കനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ആനന്ദ് റായി(50) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ മുതലാണ് ഇയാളെ കാണാതായത്. തുട‍ര്‍ന്ന്, നടത്തിയ തെരച്ചിലിലാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.

Related Articles

Latest Articles