Friday, September 25, 2026

പുൽവാമയിൽ ഭീകരാക്രമണം; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു

ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ വിനോദ് കുമാറാണ് വീരമൃതുവരിച്ചത്. പുൽവാമയിലെ ഗാംഗു ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികസംഘത്തിന് നേരെ സമീപത്തെ തോട്ടത്തിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭീകരാക്രമണത്തിന് പിന്നാലെ സൈന്യം പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായുള്ള തിരച്ചിൽ ശക്തമായി പുരോഗമിക്കുകയാണെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

Related Articles

Latest Articles