Thursday, December 25, 2025

“നിന്റെയൊക്കെ അമ്മയെയും പെങ്ങൻമാരെയും കൂട്ടിക്കൊടുക്കാൻ സർക്കാർ പറഞ്ഞോ?”- മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം.മണി എംഎൽഎ

ഉടുമ്പൻചോല ; വിവാദ പരാമർശങ്ങൾ നടത്തി വാർത്തകളിൽ ഇടം നേടുന്ന നേതാവാണ് എം.എം.മണി.നാട്ടിൻപുറത്തുകാരന്റെ ഗ്രാമീണ പ്രയോഗങ്ങൾ എന്ന രീതിയിൽ അവ ന്യായീകരിക്കപ്പെടുകയാണ് പതിവ് .ഇത്തവണ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അതിര് കടന്ന് പരാമർശം നടത്തിയിരിക്കുകയാണ് എം.എം മണി. സർക്കാര് നിന്നോടൊക്കെ കൊള്ളയടിക്കാൻ പറഞ്ഞോ?. നിന്റെയൊക്കെ അമ്മയെയും പെങ്ങൻമാരെയും കൂട്ടിക്കൊടുക്കാൻ പറഞ്ഞോ?എന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിത പിഴ ഈടാക്കുന്നു എന്ന് ആരോപിച്ച് ഉടുമ്പൻചോലയിൽ നടത്തിയ മാർച്ചിൽ എം.എം മണി ചോദിച്ചത്. സംഭവത്തിൽ കടുത്ത വിമർശനമാണ് എം.എം മണിക്കെതിരെ ഉയരുന്നത്

. ‘‘രാഷ്ട്രീയം ഉള്ളിലുണ്ടെന്ന് കരുതി ഔദ്യോഗിക കൃത്യനിർവഹണത്തിന് നിന്റെയൊക്കെ രാഷ്ട്രീയം എടുത്താൽ ‍ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നിയൊന്നും ഇവിടെ ജീവിച്ചിരിക്കില്ല. എന്തെങ്കിലും കേസെടുക്കുക, എന്നിട്ട് പിണറായി വിജയന്റെ പേര് പറയുക. സർക്കാരിന് മുതലുണ്ടാക്കാനാണെന്ന് പറയുക. സർക്കാര് നിന്നോടൊക്കെ കൊള്ളയടിക്കാൻ പറഞ്ഞോ?. നിന്റെയൊക്കെ അമ്മയെയും പെങ്ങൻമാരെയും കൂട്ടിക്കൊടുക്കാൻ പറഞ്ഞോ?. സർക്കാരിന് ന്യായമായ നികുതി കൊടുക്കണം. നികുതി പിരിക്കാൻ സംവിധാനങ്ങൾ ഉണ്ട്’’. എം.എം.മണി പറഞ്ഞു.

Related Articles

Latest Articles