പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിന് പിന്നിലുള്ളവർ എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ലെന്നും തിരിച്ചടിക്കായി സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മോദി പറഞ്ഞു. മഹാരാഷ്‌ട്രയിലെ യാവാത്മലിൽ വിവധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ രോഷം ഞാൻ മനസിലാക്കുന്നു. മഹാരാഷ്‌ട്രയുടെ രണ്ട് പ്രിയപുത്രൻമാരും ഭീകരാക്രമണത്തിൽ ജീവൻ ത്യജിച്ചു. ആ ത്യാഗം വെറുതെയാകില്ല. ഈ കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകൾ എത്ര ഒളിച്ചാലും വെറുതെ വിടില്ല. അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കും. പ്രധാനമന്ത്രി പറഞ്ഞു. തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിക്കഴിഞ്ഞതായി മോദി പറഞ്ഞു.