പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ വയനാട് സ്വദേശി വിവി വസന്തകുമാറിന്റെ ഭൗതിക ശരീരം ജന്മനാട്ടിൽ എത്തിച്ചു. ഇപ്പോൾ ലക്കിടി സർക്കാർ സ്കൂളിൽ മൃതദേഹം പൊതു ദർശനത്തിനു വെച്ചിരിക്കുകയാണ്. കുടുംബ ശ്മാശാനത്തിലായിരിക്കും സംസ്കാരം. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. സംസ്ഥാന ബഹുമതികളോടെ മലപ്പുറം ജില്ലാ കളക്ടർ ഏറ്റുവാങ്ങിയ ഭൗതിക ശരീരത്തിൽ മന്ത്രിമാർ അടക്കം നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു