പുൽവാമ ഭീകരാക്രമണം: വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരെത്തിച്ചു

പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ വയനാട് സ്വദേശി വിവി വസന്തകുമാറിന്റെ ഭൗതിക ശരീരം എയർഫോർസിന്റെ പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന ബഹുമതികളോടെ മലപ്പുറം ജില്ലാ കളക്ടർ ഏറ്റുവാങ്ങിയ ഭൗതിക ശരീരത്തിൽ മന്ത്രിമാർ അടക്കം നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു.

കരിപ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയ ഭൗതികശരീരം തൊണ്ടയാട് പൊതുദർശനത്തിനു വയ്ക്കും. കളക്ടർ അടക്കം ഉള്ളവർ ആദരാഞ്ജലികൾ അർപ്പിക്കും. കുടുംബവീട് സ്ഥിതി ചെയ്യുന്ന തൃക്കൈപ്പറ്റ മുക്കംക്കുന്നിലാണ് സൈനിക ബഹുമതികളോടെ സംസ്‌ജെകാരച്ചടങ്ങുകൾ നടക്കുക.