മൈസൂരു: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും കോൺഗ്രസ് -സിപിഎം ഒത്തുകളി ആരോപിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസികളെ ജയിലിൽ അടച്ച കമ്യൂണിസ്റ്റ് സർക്കാരിന്‍റെ നടപടികളെ കോൺഗ്രസ് അധ്യക്ഷൻ പിന്തുണച്ചുവെന്ന് മൈസൂരുവിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി തുറന്നടിച്ചു .
ബിജെപി പ്രകടനപത്രികയിൽ ശബരിമലയിലെ ആചാരസംരക്ഷണം ഉൾപ്പെടുത്തിയ ശേഷം മൈസൂരുവില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയിലാണ് പ്രധാനമന്ത്രി വിഷയം പരാമർശിച്ചത്. വിശ്വാസികൾക്കൊപ്പമാണ് ബിജെപിയെന്നും ശബരിമലയിലെ പൂജാവിധികളെയും ആചാരങ്ങളെയും കുറിച്ച് വിശദമായി സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും വിശ്വാസത്തിന് ഭരണഘടനാ സംരക്ഷണം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. ഇതിനു ശേഷമാണ് സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ മോദി ശബരിമല വിഷയത്തിലെ കോൺഗ്രസ് നിലപാടുമായി ചേർത്തുവച്ചത്.
‘വിശ്വാസികളെ ലാത്തിച്ചാർജ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്.കോൺഗ്രസ് അധ്യക്ഷൻ അതിനെ പിന്തുണച്ചു. കേരളത്തിൽ മത്സരിക്കാനെത്തിയ ശേഷം അദ്ദേഹം ആദ്യം പറഞ്ഞത് കമ്യൂണിസ്റ്റുകൾക്കെതിരെ ഒന്നും പറയില്ലെന്നാണ്. കോൺഗ്രസിന്‍റെ യഥാർത്ഥമുഖം ഇതിലൂടെ വ്യക്തമാണ്’ – മോദി പറഞ്ഞു.
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…