Saturday, October 31, 2026

പാര്‍ട്ടി അച്ചടക്കം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ബി ജെ പി : എം.പിമാർക്ക് നിർബന്ധിത പരിശീലന ക്യാമ്പ് : മോദിയും അമിത് ഷായും പങ്കെടുക്കും

ദില്ലി: പാർട്ടി അച്ചടക്കം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി എല്ലാ പാർലമെന്‍റ് അംഗങ്ങൾക്കും പരിശീലന പരിപാടി സംഘടിപ്പിക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. രണ്ട് ദിവസത്തെ പരിശീലന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുക്കും.

പരിശീലന പരിപാടിയുടെ ഷെഡ്യൂൾ എല്ലാ ബി.ജെ.പി എം.പിമാർക്കും ഞായറാഴ്ച കൈമാറി. എല്ലാ എം.പി മാരോടും പങ്കെടുക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അഭ്യാസ് വർഗ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഓഗസ്റ്റ് മൂന്ന് ,നാല് തീയതികളിൽ നടത്തും.

എല്ലാ എം.പി മാർക്കും പാർട്ടിയുടെ പാർലമെന്ററി ഓഫീസ് അയച്ച സന്ദേശത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും ദേശീയ തലസ്ഥാനത്ത് ഹാജരാകാൻ അഭ്യർത്ഥിച്ചു. പരിപാടിയിൽ ബി.ജെ.പി വർക്കിങ്ങ് പ്രസിഡന്‍റ് ജെ.പി നദ്ദയും പങ്കെടുക്കും.

അടുത്തിടെ നടന്ന പാർലമെന്‍ററി പാർട്ടി യോഗങ്ങളിലൊന്നിൽ പാർലമെന്‍റ് അംഗങ്ങൾ ഹാജരാകാത്തതിൽ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതിദിന റിപ്പോർട്ട് തയ്യാറാക്കണമെന്ന് കേന്ദ്ര പാർലമെന്ററി പാർട്ടി മന്ത്രി പ്രഹ്ളാദ് ജോഷിയോട് നിർദ്ദേശിച്ചു. എല്ലാ എം.പിമാരുടെയും സാന്നിധ്യം സംബന്ധിച്ച റിപ്പോർട്ട് എല്ലാ വൈകുന്നേരവും സമർപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Related Articles

Latest Articles