Saturday, May 18, 2024
spot_img

പ്രധാനമന്ത്രിക്ക് ഗംഭീര യാത്രയയപ്പ് നൽകി ഭൂട്ടാൻ ജനത

തിമ്പു: ഭൂട്ടാന്‍ ജനതയ്ക്കായി വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാൻ നൽകിയത് ഗംഭീര യാത്രയയപ്പ്. നൂറ് കണക്കിനാളുകളാണ് അദ്ദേഹത്തെ യാത്രയാക്കാൻ വീഥിയിൽ നിരന്നത്. ഭൂട്ടാൻ പതാകയും, ഇന്ത്യൻ പതാകയും, പൂക്കളും കയ്യിലേന്തിയാണ് ഇവർ അണിനിരന്നത്. തിമ്പു വിമാനത്താവളത്തിലെത്തിയ സ്‌കൂൾ വിദ്യാർത്ഥികൾ ഇന്ത്യൻ മുദ്രവാക്യങ്ങൾ വിളിച്ച് തങ്ങളുടെ നന്ദിയറിയിച്ചു.

ഭൂട്ടാൻ രാജാവ് ജിഗ്മി കേസർ നമഗ്യൽ വാങ്ങ്ചക്ക് പ്രധാനമന്ത്രിയ്ക്കായി പ്രത്യേക വിരുന്നൊക്കിയിരുന്നു. തഷിച്ചോട്‌സോങ്ങിൽ നടന്ന ഉച്ചഭക്ഷണ വിരുന്നിൽ പ്രധാനമന്ത്രിയ്ക്കായി ഭൂട്ടാനിലെ തനത് സാംസ്‌കാരിക പരിപാടികളും അരങ്ങേറി.ഭൂട്ടാൻ രാജാവും, രാജ്ഞിയും, പ്രധാന മന്ത്രി ലോദയ് ടി ഷെറിങ്ങും വിരുന്നിൽ മോദിക്കൊപ്പമുണ്ടായി.

Related Articles

Latest Articles