Friday, April 26, 2024
spot_img

‘മോദി ഒരു നാടകവും കളിച്ചിട്ടില്ല. സത്യത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു’; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അമിത് ഷാ

ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോദിക്ക് സുപ്രിംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് അമിത് ഷാ. മോദി ഒരു നാടകവും കളിച്ചിട്ടില്ല. സത്യത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു’. ആഭ്യന്തര മന്ത്രി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിലാണ് അമിത് ഷാ വിമര്‍ശനമുന്നയിച്ചത്.

‘മോദി പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകുമ്പോള്‍ ഒരു നാടകവും കളിച്ചിട്ടില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിയെ ചോദ്യം ചെയ്യണമായിരുന്നെങ്കില്‍ അദ്ദേഹം തന്നെ സഹകരിക്കുമായിരുന്നു. അല്ലാതെ രാഹുല്‍ എന്തിനാണ് ഇഡിക്ക് മുന്നില്‍ നാടകം കളിച്ചുകൊണ്ടിരിക്കുന്നത്? അമിത് ഷാ ചോദിച്ചു. നരേന്ദ്രമോദി ഉള്‍പ്പെടെ 63 പേര്‍ക്കാണ് 2002ലെ ഗുജറാത്ത് കലാപക്കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇത് ശരിവച്ച്‌കൊണ്ടായിരുന്നു ഇന്നലെ സുപ്രിംകോടതി വിധി. നാനാവതി മേത്ത കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രിം കോടതി അംഗികരിച്ചു. സാക്കിയ ജാഫ്രിയുടെ ആരോപണങ്ങളും കോടതി തള്ളി.

കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് 2002 ല്‍ നാനാവതി കമ്മീഷനെ നിയമിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മെഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ വാദം പൂര്‍ത്തിയാക്കി 2021 ഡിസംബര്‍ 9 നാണ് വിധി പറയാന്‍ മാറ്റിയത്. കോണ്‍ഗ്രസ് നേതാവ് എഹ്സാ

ന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി, 2002ലെ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് ഹൗസിംഗ് സൊസൈറ്റി കലാപക്കേസില്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Related Articles

Latest Articles