Saturday, October 3, 2026

പ്രധാനമന്ത്രിക്കെതിരെ ‘മോദി ഹഠാവോ ദേശ് ബച്ചാവോ’ പോസ്റ്റർ;എട്ട് പേർ അറസ്റ്റിൽ

ഗുജറാത്ത്:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ. അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മോദിക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടത്. ‘മോദി ഹഠാവോ ദേശ് ബച്ചാവോ’ എന്നാണ് പോസ്റ്ററിലുള്ളത്.പോസ്റ്ററുകൾ പതിച്ച എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആം ആദ്മി പാർട്ടി രാജ്യവ്യാപകമായി പോസ്റ്റർ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Latest Articles