Sunday, September 27, 2026

ആരോഗ്യ സേതു വഹിച്ചത് അതിനിർണായക പങ്ക്; കൊവിഡ് വ്യാപനം തടയാൻ സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി; കോവിഡ് മഹാമാരിക്കാലത്ത്, ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാർഗങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതി ആറു വർഷം പൂർത്തിയാക്കിയിരിക്കുകയാണ് . കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യതയ്ക്ക് ഡിജിറ്റൽ ഇന്ത്യ പ്രധാന പങ്ക് വഹിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. പുതിയ തലമുറ ആണ് ഡിജിറ്റൽ ഇന്ത്യയുടെ ഉപഭോക്താക്കൾ, ഇന്റർനെറ്റും സ്മാർട്ട് ഫോണുകളും അവരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്റും ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ യുവാക്കൾ ഡിജിറ്റൽ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ഇന്ത്യ ദിനത്തോടനുബന്ധിച്ച് വെർച്വൽ യോഗത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കാൻ ഡിജിറ്റൽ ഇന്ത്യ പദ്ധതി സഹായിച്ചു. പകര്‍ച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു .

Related Articles

Latest Articles