Monday, May 6, 2024
spot_img

റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ വിസ രഹിത യാത്രയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ ഇന്ത്യയും റഷ്യയും തമ്മിൽ വിസ രഹിത യാത്രാ കരാറിന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ താൽപ്പര്യം പ്രകടിപ്പിച്ചു.

ഉസ്‌ബെക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) വാർഷിക ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി യോഗത്തിൽ, ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും പുരാതന സംസ്‌കാരവും പരമ്പരാഗതവും റഷ്യയിലെ ജനങ്ങൾക്ക് ബഹുമാനം ആണെന്ന് പുടിൻ പ്രധാനമന്ത്രി മോദിയോട് പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കിയതിന് പുടിൻ ഇന്ത്യയെ അഭിനന്ദിക്കുകയും ഇന്ത്യയുടെ ഭാവിക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചതിൽ നിന്നുള്ള “മനോഹരമായ ഓർമ്മകൾ” അനുസ്മരിച്ച പുടിൻ , റഷ്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുകയും ചെയ്തു. കൂടാതെ ഇരുവരും തമ്മിൽ റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തെ കുറിച്ചും സംസാരിച്ചതായി പറഞ്ഞു.

Related Articles

Latest Articles