Tuesday, April 30, 2024
spot_img

എസ് എസ് സി അഴിമതി ; പാർത്ഥ ചാറ്റർജിയെയും കല്യാൺമോയ് ഗാംഗുലിയെയും സെപ്തംബർ 21 വരെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു

എസ്‌എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതി കേസിൽ പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയെയും പശ്ചിമ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ഡബ്ല്യുബിബിഎസ്ഇ) മുൻ പ്രസിഡന്റ് കല്യാൺമോയ് ഗാംഗുലിയെയും അലിപൂർ കോടതി വെള്ളിയാഴ്ച്ച അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു . പാർത്ഥ ചാറ്റർജിയുടെയും കല്യാൺമോയ് ഗാംഗുലിയുടെയും ജാമ്യാപേക്ഷ തള്ളിയ അലിപൂർ കോടതി ഇരുവരെയും സെപ്റ്റംബർ 21 വരെയാണ് സിബിഐ കസ്റ്റഡിയിൽ വിട്ടത്.

പാർത്ഥ ചാറ്റർജിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസി കോടതിയിൽ അപ്പീൽ നൽകിയത് ശ്രദ്ധേയമാണ്. റിക്രൂട്ട്‌മെന്റ് അഴിമതിയുടെ സൂത്രധാരൻ മുൻ ടിഎംസി മന്ത്രിയാണെന്ന് ഏജൻസി വെള്ളിയാഴ്ച്ച കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ ഹാജരായ സിബിഐ അഭിഭാഷകൻ കുറ്റകൃത്യത്തിന്റെ വ്യാപ്തിയെ ബോധ്യപ്പെടുത്തുകയും സുതാര്യമായ അന്വേഷണം നടത്തുന്നതിന് ചാറ്റർജിയെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ സഹകരിക്കാത്തതിനെ തുടർന്ന് വ്യാഴാഴ്ച്ച സിബിഐ അറസ്റ്റ് ചെയ്ത ഡബ്ല്യുബിബിഎസ്ഇ മുൻ ചെയർമാൻ കല്യാൺമോയ് ഗാംഗുലിയെയും സെപ്റ്റംബർ 21 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു . അനർഹർക്ക് നിയമവിരുദ്ധ നിയമനത്തിന് വഴിയൊരുക്കിയെന്നാണ് ആരോപണം.

Related Articles

Latest Articles