Friday, May 3, 2024
spot_img

പ്രധാനമന്ത്രിയുടെ മലയാളത്തിലുള്ള ട്വീറ്റ്; ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേരളത്തിന് ഉറപ്പ് നൽകി

ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേരളത്തിന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്ത സാധ്യതയുള്ള മേഖലകളിലുള്ളർക്കായി പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

”ബുറേവി ചുഴലിക്കാറ്റ് മൂലം കേരളത്തിലെ സ്ഥിഗതികളെക്കുറിച്ചു മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേരളത്തെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പു നൽകി. ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു.” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles