മുംബൈ: നരേന്ദ്ര മോദിയുടെ രണ്ടാമൂഴം ഗംഭീരമായി ആഘോഷിച്ച് ഓഹരി വിപണി . ആഴ്ചയിലെ അവസാന വ്യാപാര ദിനമായ ഇന്ന് സെന്‍സക്സ് 623.33 പോയന്‍റ് ഉയര്‍ന്ന് 39434.72ലും നിഫ്റ്റി 187.10 പോയന്‍റ് ഉയര്‍ന്ന് 11844.10ലും വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിലെ 1823 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ 5.5 ശതമാനം നേട്ടമുണ്ടാക്കി. വാഹനം, ലോഹം, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ സെക്ടറുകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതാണ് ഓഹരി വിപണിയിലെ ഈ മുന്നേറ്റത്തിന് പിന്നിലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

