തൃശൂര്‍: ഈ ഹൃദയത്തിലെന്നും തൃശൂര്‍ ഉണ്ടാകും. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സുരേഷ് ഗോപിയുടെ കുറിപ്പ്-
തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍…! എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയ സ്‌നേഹത്തിന് നന്ദി! എന്റെ വിശപ്പടക്കിയ എന്നെ ചേര്‍ത്തു പിടിച്ച കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്‌നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും തൃശൂര്‍കാര്‍ക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി! ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയര്‍ന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍.

