Wednesday, May 15, 2024
spot_img

‘ഇന്ത്യ-തായ്‌ലാൻഡ് ഉഭയകക്ഷി ബന്ധം ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിന് നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’; തായ്‌ലാൻഡിന്റെ പുതിയ പ്രധാനമന്ത്രി തവിസിനെ സ്വാഗതം ചെയ്ത് മോദി

ദില്ലി: തായ്‌ലാൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രേത്ത തവിസിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-തായ്‌ലാൻഡ് ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ പുതിയ തായ്‌ലാൻഡ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി അനുമോദനങ്ങൾ അറിയിച്ചത്.

‘തായ്‌ലാൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട തവിസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യ-തായ്‌ലാൻഡ് ഉഭയകക്ഷി ബന്ധം ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിന് നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്ന് പ്രധാനമന്ത്രി എക്‌സിൽ(‘ട്വിറ്റർ’) കുറിച്ചു.

റിയൽ എസ്റ്റേറ്റ് വ്യവസായിയായ ശ്രേത്ത തവിസിൻ ചൊവ്വാഴ്‌ച്ചയാണ് തായ്‌ലാൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. 727 രാഷ്‌ട്രീയകാരിൽ നിന്നും 482 വോട്ടുകൾ നേടിയാണ് അദ്ദേഹം ചുമതലയിലെത്തിയത്. തവിസിന്റെ വരവോടുകൂടി തായ്‌ലാൻഡ് നേരിടുന്ന അനിശ്ചിതത്വത്തിൽ നിന്നും മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തായ്‌ലാൻഡിലെ ജനങ്ങൾ.

Related Articles

Latest Articles