Thursday, December 18, 2025

നെഹ്‌റുവിനെ പോലെയല്ല! രാജ്യത്തിൻറെ പൈതൃകത്തിൽ ഏറെ അഭിമാനിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി: കശ്മീരിൽ ഭീകരതയുടെ വേരുകൾ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ നമ്മുടെ പ്രധാനമന്ത്രി ഒരു മടിയും കാണിച്ചില്ലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: രാജ്യത്തിൻറെ പൈതൃകത്തിൽ ഏറെ അഭിമാനിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മോദി@20 എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പൈതൃകത്തിൽ ഏറെ അഭിമാനിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആണ് ഇപ്പോൾ ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്നത്. അതിൽ അഭിമാനിക്കുന്നു എന്ന് മാത്രമല്ല, ഏക ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ലക്ഷ്യത്തിലൂന്നിയാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവുമായും അദ്ദേഹം താരതമ്യം ചെയ്യുമ്പോൾ, ‘ ഈ രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനിക്കാത്ത ഒരു പ്രധാനമന്ത്രി ഇവിടെ ഉണ്ടായിരുന്നു. അതേപോലെ രാജ്യത്തെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ആക്കുവാൻ പ്രയത്‌നിക്കുന്ന നരേന്ദ്രമോദിയും ഉണ്ട്. അദ്ദേഹം ഈ രാജ്യത്തിന്റെ പൈതൃകത്തിൽ ഏറെ അഭിമാനിക്കുന്നു’.

‘ ഭീകരതയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഇന്ത്യ ലോകത്തിന് മുഴുവൻ മാതൃക ആയി മാറിയിരിക്കുന്നു. കശ്മീരിൽ ഭീകരതയുടെ വേരുകൾ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ നമ്മുടെ പ്രധാനമന്ത്രി ഒരു മടിയും കാണിച്ചില്ല. അതാണ് അദ്ദേഹത്തിന്റെ കഴിവ്’.

‘ സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് രാഷ്‌ട്രപതി അയക്കുന്നതിനെ എതിർത്ത ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. ഇന്ന് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ട പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളാണ് നമ്മുടെ പ്രധാനമന്ത്രി എന്ന കാര്യത്തിൽ നമുക്കെല്ലാം അഭിമാനിക്കാം. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇരുന്നൂറോളം വർശം ഈ രാജ്യം ഭരിച്ച ബ്രിട്ടനെ പിന്തള്ളിയാണ് നമ്മൾ ഈ നേട്ടം സ്വന്തമാക്കിയതെന്നും’ യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles