Sunday, January 11, 2026

‘രാഷ്‌ട്രീയത്തിൽ മോദിയുടെ വ്യക്തിപ്രഭാവം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു; ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കാൻ ഒന്നിച്ച് പ്രവർത്തിക്കാം’; മൂന്നാംമൂഴത്തിൽ മോദിയെ അഭിനന്ദിച്ച് പുടിൻ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിന്ദനങ്ങൾ അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഫോണിൽ വിളിച്ചാണ് പുടിൻ മോദിയെ അഭിനന്ദിച്ചത്. ഭാരതത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിനായി മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച പിന്തുണയാണ് ഈ ജനവിധി എന്ന് പുടിൻ പറഞ്ഞു.

‘മൂന്നാം തവണയും അധികാരത്തിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന് എന്റെ ഹൃദയത്തിൽ തോട്ടുള്ള അഭിന്ദനങ്ങൾ. ആഗോളവേദിയിൽ ഇന്ത്യയുടെ താത്പര്യങ്ങൾ ഇനിയും സംരക്ഷിക്കപ്പെടും. ഈ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിൽ മോദിക്കുള്ള വ്യക്തിപ്രഭാവം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു. ഇന്ത്യയുമായുള്ള റഷ്യയ്ക്കുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇനിയും വർദ്ധിക്കും. നിലവിലുള്ള പ്രതിസന്ധികൾ നേരിടാൻ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ ഇരുരാജ്യങ്ങൾക്കും ഇനിയും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി’ പുടിൻ പറഞ്ഞു.

Related Articles

Latest Articles