Sunday, April 28, 2024
spot_img

തെലുങ്കാനയിൽ മോദിയുടെ ചുവട് മാറ്റം , കോൺഗ്രസ്സ് നിലം പതിക്കുന്നു |CONGRASS

തെലുങ്കാന ഇനി ബിജെപിയുടെ കൈയിൽ ഒതുങ്ങും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല ,
തെലങ്കാനയിലെ രാഷ്ട്രീയ സാഹചര്യം മാറുന്നതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സജീവമാകുന്നു. നിലവിലെ ഭരണകക്ഷിയായ കോൺഗ്രസിന് പുറമേ ബിആർഎസ്സും ബിജെപിയും ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച് മുന്നോട് കുതിച്ചുകൊണ്ടിരിക്കുകയാണ് . അതേസമയം ബിജെപി തെലങ്കാനയിൽ വലിയ നേട്ടത്തിന് ഏറ്റവും മികച്ചൊരു നീക്കത്തിനാണ് ഒരുങ്ങുന്നത്.

2019ൽ നാല് ലോക്‌സഭാ സീറ്റുകൾ ബിജെപി തെലങ്കാനയിൽ നിന്ന് നേടിയിരുന്നു. ഇത്തവണ അത് വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളാണ് പാർട്ടി നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിൽ നിന്ന് മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഇത്തവണ വാരണാസിയിൽ അദ്ദേഹം മത്സരിക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ട്.

തെലങ്കാനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് ബിജെപി ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയാകെ സ്വാധീനം വർധിപ്പിക്കാനും, തെലങ്കാന ശക്തികേന്ദ്രമായി മാറ്റാനുമാണ് ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് മോദിയെ തന്നെ ഇവിടെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്. മാൽക്കജ്ഗിരിയിൽ നിന്ന് പ്രധാനമന്ത്രിയെ മത്സരിപ്പിക്കാനുള്ള പ്ലാനാണ് പാർട്ടിക്ക് ഉള്ളത്.

മോദി വരുന്നതോടെ തെലങ്കാന കൈയ്യിലെത്തുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. അതോടൊപ്പം ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ അടിത്തറ ശക്തമാവുകയും ചെയ്യും. നേരത്തെ തമിഴ്‌നാട്ടിൽ നിന്ന് മോദി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

അതേസമയം മോദി മത്സരിച്ച് വിജയിച്ചാൽ ബിജെപിക്കുള്ളിലെ രാഷ്ട്രീയ ശക്തി കേന്ദ്രങ്ങൾ തന്നെ മാറുമെന്ന് ഉ റപ്പാണ്. ദക്ഷിണേന്ത്യക്ക് കൂടുതൽ പ്രാധാന്യവും ബിജെപി നൽകിയേക്കും. മാൽക്കജ്ഗിരി മിനി ഇന്ത്യയായിട്ടാണ് അറിയപ്പെടുന്നത്. കാരണം എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. വോട്ടർമാരുടെ കാര്യത്തിൽ ഏറ്റവും വലിയ മണ്ഡലമാണ് മാൽക്കജ്ഗിരി.

2019ൽ നിലവിലെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി ഇവിടെ നിന്ന് വിജയിച്ചിരുന്നു. എന്നാൽ അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഈ മണ്ഡലത്തിൽ ഒഴിവ് വന്നിരിക്കുകയാണ്. രേവന്തിന് പകരം കോൺഗ്രസിന് ഇവിടെ ശക്തനെ തന്നെ കണ്ടെത്തേണ്ടി വരും. ഇല്ലെങ്കിൽ മോദിക്ക് മണ്ഡലം എളുപ്പത്തിൽ കൈമാറി എന്ന ചീത്തപ്പേര് കേൾക്കേണ്ടി വരും.

അതേസമയം മാൽക്കജ്ഗിരിയിൽ നിന്ന് മോദി മത്സരിച്ചാൽ തെലങ്കാനയിൽ തന്നെ വലിയ മാറ്റങ്ങളുണ്ടാവും. ബിആർഎസ് നിലവിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എൻഡിഎയിൽ ചേരുമെന്നാണ് റിപ്പോർട്ട്. അങ്ങനെ എങ്കിൽ അഞ്ച് വർഷം കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും ഒന്നിച്ച് മത്സരിക്കുന്ന കാഴ്ച്ച തന്നെ കാണേണ്ടി വരും.

കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായും ഇത് മാറും. ബിആർഎസ് പിന്നണിയിലേക്ക് മാറേണ്ടി വരും. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ബിജെപി ഹൈക്കമാൻഡിൽ നിന്ന് ഉടനുണ്ടാവുമെന്നാണ് സൂചന.

Related Articles

Latest Articles