Saturday, September 19, 2026

മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി മോഹൻലാൽ; സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിക്കും ജോർജ് കുര്യനും അഭിനന്ദനം

തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി നടൻ മോഹൻലാൽ. കേന്ദ്ര സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും അദ്ദേഹം അഭിനന്ദിച്ചു. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ഉണ്ടായിരുന്നുവെങ്കിലും തിരക്കുകൾ കാരണം അദ്ദേഹത്തിന് എത്താൻ സാധിച്ചിരുന്നില്ല.

“നമ്മുടെ പ്രധാനമന്ത്രിയായി മൂന്നാം തവണയും അധികാരമേറ്റ നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ. അങ്ങ് നേതൃത്വത്തിന് ചുക്കാൻ പിടിക്കുന്നതോടെ ഇന്ത്യയുടെ ഭാവി തീർച്ചയായും ശോഭനമാണ്. കേന്ദ്ര സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എൻ്റെ പ്രിയപ്പെട്ട സുരേഷ് ഗോപിക്കും ശ്രീ ജോർജ് കുര്യനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.” – മോഹൻലാൽ കുറിച്ചു.

Related Articles

Latest Articles