Sunday, December 21, 2025

പ്രണവിനൊപ്പം ഡാൻസ് കളിച്ച് വിസ്‌മയ മോഹൻലാൽ: മണാലിയിൽ അടിച്ചു പൊളിച്ച് താരങ്ങൾ; വീഡിയോ കാണാം

പൊതുവെ സിനിമാ താരങ്ങളുടെ കുടുംബത്തിന്റെ വിശേഷങ്ങളറിയാൻ ഏറെ താൽപര്യമാണ് പ്രേക്ഷകർക്ക്. ഇപ്പോഴിതാ സൂപ്പർ താരം മോഹൻലാലിൻറെ മക്കളായ പ്രണവും, വിസ്‌മയയും മണാലിയിലെ ഒരു നീണ്ട അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്‌മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ. എന്നാൽ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം.

മണാലിയിൽ ആഘോഷമാക്കുന്ന ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഒപ്പം ഇൻസ്റ്റാഗ്രാമിൽ വിസ്‌മയ പങ്കുവെച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടുന്നു.
“വലിയ തണുപ്പില്ലെങ്കിൽ ഞാൻ ഇവിടെ കൂടുതൽ നേരം നിൽക്കുമായിരുന്നു. മനോഹരമായ സ്ഥലങ്ങൾ, മനോഹരമായ ആളുകൾ, മനോഹരമായ നായ്ക്കുട്ടികൾ, മികച്ച ചായ,” ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു. അതേസമയം ചേട്ടനൊപ്പം ഡാൻസ് കളിക്കുന്ന വിസ്‌മയയെയും വീഡിയോയിൽ കാണാം.

Related Articles

Latest Articles