Friday, May 10, 2024
spot_img

‘പഞ്ചാബിന്റെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കും’; പുതിയ മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി . ചരൺജീതിന്റെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹാം അഭിനന്ദനം അറിയിച്ചത്. പഞ്ചാബിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു… “പഞ്ചാബിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരൺജീത് സിംഗിന് അഭിനന്ദനങ്ങൾ. പഞ്ചാബിന്റെയും ജനങ്ങളുടെയും നന്മയ്‌ക്കായി സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കും”.

ഇന്ന് രാവിലെയാണ് 16ാമത് മുഖ്യമന്ത്രിയായി ചരൺജീത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പഞ്ചാബി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് അദ്ദേഹം.ചാംകൗൺ നിയോജക മണ്ഡലത്തിൽ നിന്നും മൂന്ന് തവണ വിജയിച്ച അദ്ദേഹം കഴിഞ്ഞ മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു. നവജ്യോത് സിംഗ് സിദ്ദുവുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തികൂടിയാണ് ചരൺജീത്.

സത്യപ്രതിജ്ഞ ചടങ്ങിൽ അദ്ദേഹത്തോടൊപ്പം കോൺഗ്രസ് നേതാക്കളായ ഓം പ്രകാശ് സോണി, സുഖ്ജീന്ദർ രൺധാവ എന്നിവരും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Related Articles

Latest Articles